എന്റെ നാട്ടു പെരുമ - പ്രാദേശിക ചരിത്ര രചന ഒരു പ്രദേശത്തിന്റെ പ്രാദേശികമായ പ്രത്യേകതകളുടേയും ആ പ്രദേശത്ത് നിലനിന്നിരുന്ന സംസ്കാരങ്ങളേയും കുറിച്ച് വെളിച്ചം വീശുന്നതിലേക്ക് വളരെയധികം സഹായിക്കുന്നു. ആ പ്രദേശത്തെ പഴയകാല വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും, കാര്‍ഷിക വൃത്തി- യുടേയും തനതു സംസ്കാരത്തേയും ജീവിതരീതിയേയുമെല്ലാം കുറിച്ചു പറയുന്നു. 100 വർഷം പിന്നിട്ട പനങ്ങാട് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അവരുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ സ്കൂൾ കുട്ടികൾക്കായി നടത്തിയ ഉപന്യാസ മത്സരത്തിലെ തിരഞ്ഞെടുത്ത 14 ലേഖനങ്ങൾ.