കോളേജ് വിദ്യാര്‍ത്ഥിനികള്‍ കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ട സംഭവവും ആ കുറ്റം ചെയ്തിട്ട് ഇരുട്ടില്‍ മറഞ്ഞിരുന്ന നികൃഷ്ടരായ കുറ്റവാളികളെ പുറത്തുകൊണ്ടുവരുന്നതുമാണ് ‘ആ രാവില്‍ സംഭവിച്ചത്’ എന്ന ഈ നോവലിന്റെ ഇതിവൃത്തം. ചെന്നായ്ക്കളുടെ കൂര്‍ത്തപല്ലുകള്‍ നീണ്ടുനീണ്ടു വരുന്ന ഇരുട്ടില്‍ പെണ്‍കുട്ടികള്‍ ഇറങ്ങി നടക്കരുത് എന്ന് അവരില്‍ ഒരു പെണ്‍കുട്ടിയെ തന്റെ അമ്മ ഉപദേശിച്ചിരുന്നു.
എങ്കിലും ചെന്നായ്ക്കളുടെ കൂര്‍ത്തനഖങ്ങള്‍ ഇരകളുടെ മാംസത്തിലേക്ക് തുളഞ്ഞു കയറി, രക്തം ഊറ്റിക്കുടിച്ച് മാംസം ഭുജിച്ചു.
നോവലിലെ മനോഹരമായ ആഖ്യാനശൈലി യാതൊരു തടസ്സവും അനുഭവപ്പെടാതെ കഥ വായിച്ചുപോകാന്‍ സഹായിക്കുന്നതാണ്